Kerala: HC strikes down 80:20 ratio of minority scholarship allotment
ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. കോച്ചിങ് സെന്ററുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ 80-20 അനുപാതമാണ് സ്വീകരിക്കുന്നത്. 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം മറ്റു ന്യൂനപങ്ങള്‍ക്കും. 2015 വരെയുള്ള കാലയളവില്‍ ഇറങ്ങിയ വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ അനുപാതം നിലവില്‍ വന്നത്. ഇതിനെതിരെ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്